22 December Sunday
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ

ജില്ലയിൽ 2318 
ഹരിതസ്ഥാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024
കോട്ടയം
‘മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ’ ഒന്നാം ഘട്ടം ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 5316 സ്ഥാപനങ്ങളിൽ 2318 സ്ഥാപനങ്ങളെ കേരളപ്പിറവി ദിനത്തിൽ ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചാണ്‌ ഒന്നാംഘട്ടം പൂർത്തീകരിച്ചത്‌. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കിയത്‌. സംസ്ഥാനത്തെ 50 ശതമാനം വീതം സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ പത്ത്‌ ശതമാനം വീതം അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ ഹരിതവൽക്കരിക്കുയായിരുന്നു ലക്ഷ്യം. 
ഒന്നാംഘട്ട കാമ്പയിനിൽ ജില്ലയിൽ 2318 സ്ഥാപനങ്ങളും, 550 വിദ്യാലയങ്ങളും, 1699 അയൽക്കൂട്ടങ്ങളും ഹരിതവൽകരിച്ചു. കലക്‌ട്രേറ്റിലെ 53 ഓഫീസുകളിലെ 30 സ്ഥാപനങ്ങൾ ഹരിതഗ്രേഡിങ്ങിൽ എ പ്ലസ്‌ നേടിയിട്ടുണ്ട്‌. ഇല്ലിക്കൽകല്ല്‌, നാലുമണിക്കാറ്റ്‌, മാംഗോ മെഡോസ്‌ എന്നീ കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിനു പുറമെ ജില്ലയിലെ 92 കോളേജുകളിൽ 31 എണ്ണത്തിന്‌ ഹരിത കാമ്പസ് പദവി ലഭിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വലിച്ചെറിയൽ മുക്തമാക്കുകയും ശുചിത്വം ഉറപ്പാക്കുകയും ഒരു പ്രധാനപ്പെട്ട ജങ്‌ഷൻ സൗന്ദര്യവൽക്കരണം നടത്തുന്നതിന്റെ പ്രഖ്യാപനവും നടത്തി. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾ, ജില്ലാ ആസൂത്രണ ഓഫീസർ തുടങ്ങിയവർ പ്രഖ്യാപനങ്ങൾ നടത്തി. ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 2 –മുതൽ 2025 മാർച്ച് 30 വരെയാണ്‌ കാമ്പയിൻ. സർക്കാർ നിശ്ചയിച്ച കലണ്ടർ പ്രകാരം അഞ്ച്‌ ഘട്ടങ്ങളിലായാണ്‌ പ്രവർത്തനം. രണ്ടാം ഘട്ടത്തിൽ ഡിസംബർ 31 നുള്ളിൽ 25 ശതമാനം വീതം അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, 50 ശതമാനം ടൗണുകൾ, 100 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top