04 December Wednesday

കേന്ദ്രത്തിനെതിരെ എൽഡിഎഫ്‌ 
ഉപരോധം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024
കോട്ടയം
വയനാട് മുണ്ടക്കൈ, -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇതുവരെ ധനസഹായം അനുവദിക്കാത്ത കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചുള്ള ഉപരോധം വ്യാഴാഴ്ച കോട്ടയത്ത്‌ നടക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ സമരം.  ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നിൽ രാവിലെ 10 ന്‌  കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ പ്രഫ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനംചെയ്യുമെന്ന് കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിക്കും. 
  കേരളവും വയനാടും ഇന്ത്യയുടെ ഭാഗമല്ലെന്ന് കരുതുന്ന രീതിയിയാണ്‌ കേന്ദ്രത്തിനുള്ളതെന്ന്‌ എൽഡിഎഫ്‌ ചൂണ്ടിക്കാട്ടി. നിരവധി ആളുകൾ മരിക്കുകയും നൂറുകണക്കിന് വീടുകളും മറ്റു സ്ഥാപന ജംഗമ വസ്തുക്കളും നശിക്കുകയുംചെയ്‌തത്‌ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് വിലയിരുത്തി റിപ്പോർട്ട് കൊടുത്തതാണ്‌. പ്രധാനമന്ത്രി എത്തി എല്ലാസാഹചര്യവും ബോധ്യപ്പെട്ടു. എന്നിട്ടും ഇതുവരെ ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമര പരിപാടികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top