23 December Monday

സിഎസ്‌ബി മാർച്ച്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024
കോട്ടയം
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ(ബെഫി)യുടെ നേതൃത്വത്തിൽ കാത്തലിക്‌ സിറിയൻ ബാങ്ക്‌ ജീവനക്കാർ തിങ്കളാഴ്‌ച അവകാശദിനാചരണം നടത്തും. ഇതിന്റെ ഭാഗമായി വൈകിട്ട്‌ 5.15ന്‌ കോട്ടയം ശാസ്‌ത്രി റോഡിലെ സിഎസ്‌ബി ശാഖയിലേക്ക്‌ മാർച്ച്‌ നടത്തും. ബെഫി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ പി ഷാ ഉദ്‌ഘാടനം ചെയ്യും.
സിഎസ്‌ബിയെ സംരക്ഷിക്കുക, ബാങ്കിങ്‌ മേഖലയിൽ നടപ്പാക്കിയതും സിഎസ്‌ബിയിൽ നടപ്പാക്കിയിട്ടില്ലാത്തതുമായ 11, 12 ദ്വികക്ഷി കരാറുകൾ ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ അവകാശദിനം ആചരിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top