05 October Saturday

നിറയെ ചുവന്ന പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

 കോട്ടയം 

ജില്ലയിലെ പോളിടെക്‌നിക്‌ കോളേജുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വലവിജയം. തെരഞ്ഞെടുപ്പ്‌ നടന്ന ജില്ലയിലെ മൂന്ന്‌ കോളേജ്‌ യൂണിയനും പിടിച്ചെടുത്താണ്‌  എസ്‌എഫ്‌ഐ ചരിത്ര വിജയം കുറിച്ചത്‌. നാട്ടകം, കടുത്തുരുത്തി, പാലാ പോളി ടെക്‌നിക്‌ എന്നിവിടങ്ങളിലാണ്‌ എസ്‌എഫ്‌ഐയുടെ വിജയപതാക പാറിച്ചത്‌. 
‘പെരുംനുണകൾക്കെതിരെ സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. പാലാ പോളിയിൽ മുഴുവൻ സീറ്റിലും കടുത്തുരുത്തിയിലും നാട്ടകത്തും ഏഴിൽ ആറിലും എസ്‌എഫ്‌ഐ വിജയം നേടി. മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക്‌, സെക്രട്ടറി മെൽബിൻ ജോസഫ്‌ എന്നിവർ അഭിവാദ്യം ചെയ്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top