22 November Friday

പട്ടിക–-പിന്നാക്ക വിഭാഗങ്ങൾക്ക്‌ 
വികസനം ഉറപ്പാക്കും: മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024
കോട്ടയം
പട്ടികവിഭാഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളിൽപ്പെട്ടവരുടെയും ക്ഷേമവും ഈ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയറ്റ് കോൺഫറൻസ് ഹാളിൽ ഇതുമായി ബന്ധപ്പെട്ടു നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ചില  പട്ടികവർഗ നഗറിലും സങ്കേതത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അവ സംബന്ധിച്ച റിപ്പോർട്ട് ശേഖരിച്ച്, എല്ലായിടത്തും കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം അവിടങ്ങളിൽ വാഹനം എത്താനുള്ള സൗകര്യവും ഏർപ്പെടുത്തും. 
കോട്ടയം നഗരസഭ 31-ാം -വാർഡിലെ ചിങ്ങവനം പുത്തൻതോട്ടിൽ ചതുപ്പിൽ താമസിക്കുന്ന 31 കുടുംബങ്ങളെ സുരക്ഷിതമാക്കാൻ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. എംഎൽഎമാരായ സി കെ ആശ, അഡ്വ. ജോബ്  മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കലക്ടർ ജോൺ വി സാമുവൽ, പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ രേണു രാജ്, പിന്നാക്കക്ഷേമ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ ജി സിദ്ധാർഥൻ, പട്ടികജാതി വികസന വകുപ്പ് ചീഫ്  പ്ലാനിങ് ഓഫീസർ എം ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, എഡിഎം ബീന പി ആനന്ദ്, ജില്ലാ പ്ലാനിങ്‌ ഓഫീസർ എം പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top