27 December Friday

ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെന്ന്‌ സൂചന

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024
തലയോലപ്പറമ്പ്
മറവന്തുരുത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയതിന് പിന്നിൽ ദാമ്പത്യ ബന്ധത്തിലെ അസ്വാരസ്യങ്ങളിൽ നിന്നുടലെടുത്ത വൈരാഗ്യം മൂലമെന്ന് സൂചന. തിങ്കൾ വൈകിട്ടോടെയാണ് മറവന്തുരുത്ത് വാളോർമംഗലത്ത് ശിവപ്രസാദം വീട്ടിൽ ഗീതയും മകൾ ശിവപ്രിയയും കൊല്ലപ്പെടുന്നത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷിനെ(നിധിൻ) സംഭവം നടന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അരുംകൊല ചെയ്യുന്നതിനിടയിൽ ഇയാൾക്ക് സാരമായ പരിക്കേറ്റിരുന്നു. അറസ്റ്റിലായ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യമായ പദ്ധതിയോടെയാണ് ഇയാൾ അരുംകൊല ചെയ്തതെന്നാണ് സൂചന. വൈകിട്ട് മൂന്നോടെ ഭാര്യാമാതാവായ ഗീതയെ കൊലപ്പെടുത്തിയ ശേഷം ഉദയനാപുരത്തെ അങ്കണവാടിയിൽനിന്നും മകളെ നേരെക്കടവിലെ സ്വന്തം വീട്ടിൽ ആക്കിയ ശേഷം, വീണ്ടും മറവന്തുരുത്തിലെ വീട്ടിലെത്തി ഭാര്യ ജോലി കഴിഞ്ഞ് വരുന്നത്‌ വരെ കാത്തിരുന്നു. അയൽപക്കത്തുള്ളവർ കൃത്യം അറിയാതിരിക്കാൻ ടിവി ഉയർന്ന ശബ്ദത്തിൽ ഓൺ ചെയ്തു വച്ചിരുന്നു. ശിവപ്രിയയെ കൊലപ്പെടുത്തിയ ശേഷം വീണ്ടും നേരെകടവിലെ വീട്ടിലെത്തിയശേഷം. ഫോറൻസിക് പരിശോധനകൾക്കും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. സംസ്‌കാരം ബുധൻ രാവിലെ 10ന്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top