പൊന്‍കുന്നം
പൊന്കുന്നത്തിന്റെ മണ്ണിനെ ചുവപ്പണിയിച്ച് സിപിഐ എം വാഴൂര്‍ ഏരിയസമ്മേളനം സമാപിച്ചു. നഗരത്തെ ചെങ്കടലാക്കി ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിലും പൊതുസമ്മേളനത്തിലും ആയിരങ്ങള്‍ അണിനിരന്നു. സീതാറാം യെച്ചൂരി നഗറിൽ (പൊൻകുന്നം രാജേന്ദ്രമൈതാനം) പൊതുസമ്മേളനം സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി വി ജി ലാൽ അധ്യക്ഷനായി.
ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ബെജു കെ ചെറിയാൻ, അഡ്വ. സി കെ ജോസഫ്, പ്രശാന്ത് ജി കൃഷ്ണ, ബി സുരേഷ് കുമാർ, കെ സേതുനാഥ്, അഡ്വ. ഡി ബൈജു, ഡി സേതുലക്ഷ്മി, മുതിർന്ന നേതാക്കളായ പ്രൊഫ. ആർ നരേന്ദ്രനാഥ്, പി എൻ പ്രഭാകരൻ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്മാന് അഡ്വ. ഗിരീഷ് എസ് നായർ സ്വാഗതവും എൻ കെ സുധാകരൻനായര്‍ നന്ദിയും പറഞ്ഞു.
20–-ാം മൈലിൽനിന്നാണ് ചുവപ്പുസേന മാർച്ചും പ്രകടനവും ആരംഭിച്ചത്. ശ്രീകാന്ത് പി തങ്കച്ചന് ക്യാപ്റ്റനും എസ് ദീപു വൈസ് ക്യാപ്റ്റനുമായ ഏഴ് പ്ലാറ്റൂണുകളിലും കാർത്തിക പി മോഹൻ ക്യാപ്റ്റനായ വനിത പ്ലാറ്റൂണിലുമായി ഇരുന്നൂറ്റിയമ്പതോളം ചുവപ്പുസേനാംഗങ്ങള്‍ മാര്‍ച്ചിന്റെ ഭാഗമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..