22 November Friday

നിറയെ ഓമനമക്കൾ

ജ്യോതിമോൾ ജോസഫ്‌Updated: Saturday Sep 7, 2024

ഓമന ബാബു തന്റെ പൂപ്പാടത്ത് ഫോട്ടോ: മനു വിശ്വനാഥ്

കോട്ടയം
തോട്ടം നിറയെ പൂക്കളും പച്ചക്കറികളും അതിനിടിയിൽ മഴയും വെയിലും വകവയ്‌ക്കാതെ ഒരാൾ, തൃക്കൊടിത്താനം കടമാൻചിറ വാഴയിൽ ഓമന ബാബു. നിറയെ പൂത്തുലഞ്ഞ്‌ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ. ‘‘ഓണം കഴിഞ്ഞാൽ പൂക്കാലം കഴിഞ്ഞു, രാവിലെ ഈ പൂക്കളും മറ്റും കാണുമ്പോഴുള്ള സന്തോഷം അതാണെല്ലാം ’’ ഓമനയുടെ ചിരിയിൽ പൂക്കളം തന്നെ വിരിയുന്നു.
രണ്ടാംവർഷമാണ് 45സെന്റിൽ ഓമന ബന്തിപ്പൂക്കൾ കൃഷിചെയ്യുന്നത്. 600 തെെകളാണ് ഇവിടെ ജൂലെെ ആദ്യം നട്ടത്. നല്ല സൂര്യപ്രകാശവും അന്തരീക്ഷവും പ്രതീക്ഷിച്ചതിലും വളരെവേഗം ഫലം നൽകി. മറ്റിടങ്ങളെ അപേക്ഷിച്ച് പൂക്കൾ വലുപ്പത്തിലും വേറിട്ടുനിൽക്കുന്നു. 20 പൂവുണ്ടെങ്കിൽ ഒരുകിലോ തൂക്കമെത്തുന്ന സ്ഥിതി. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കളാണ്‌. കഴിഞ്ഞവർഷം മഞ്ഞപ്പൂക്കൾ നിറഞ്ഞ 300 ചെടികളെ ഉണ്ടായിരുന്നുള്ളു. നിറഞ്ഞുപൂത്ത ചെടികൾ നൽകുന്ന സന്തോഷം വലുതെങ്കിലും പ്രതീക്ഷിച്ചപോലെ വിറ്റുപോകാത്തതിലുള്ള വിഷമവും ചെറുതല്ല. കഴിഞ്ഞവർഷം കിലോയ്‌ക്ക്‌ 100രൂപയ്‌ക്കാണ്‌ പൂവിറ്റത്‌. ഇത്തവണ വിലയിലൽപ്പം മാറ്റമൊക്കെ കാണുന്നുണ്ടെങ്കിലും അടുത്തവർഷം ഇടവിളയായി പൂക്കൃഷി നടത്താനാണ്‌ ആലോചനയെന്ന്‌ ഓമന പറഞ്ഞു. ഓണത്തിനും വളരെ നേരത്തെ പൂക്കൾ നിറഞ്ഞിരുന്നു, ഇതോടെ ക്ഷേത്ര ആവശ്യങ്ങൾക്കും മറ്റുമായി പൂക്കൾ ഉപയോഗിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top