07 November Thursday

ശാസ്‌ത്രമേളയിൽ വീണ്ടും തിളങ്ങി മരങ്ങാട്ടുപിള്ളി സെന്റ് തോമസ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
മരങ്ങാട്ടുപിള്ളി
കറുകച്ചാലിൽ നടന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ 38 പോയിന്റ് നേടി സയൻസ് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സോഷ്യൽ സയൻസ് ഹൈസ്കൂൾ വിഭാഗത്തിൽ 21 പോയിന്റോടെ ഓവറോൾ  മൂന്നാം സ്ഥാനവും നേടി മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എച്ച്‌എസ്‌.   സയൻസ് വിഭാഗത്തിൽ 4 ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഒരു ഇനത്തിൽ രണ്ടാം സ്ഥാനവും നേടി 9 കുട്ടികളും സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി രണ്ടു കുട്ടികളുമുൾപ്പെടെ 11 കുട്ടികളാണ് ആലപ്പുഴ
യിൽ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും പങ്കെടുക്കുന്നത്.
സയൻസ് വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിജയിച്ച് കുട്ടികളെ സംസ്ഥാനതലത്തിൽ എത്തിക്കുക എന്ന അപൂർവ ബഹുമതിയും സ്കൂളിന് ലഭിച്ചു. തുടർച്ചയായി എട്ടാം വർഷമാണ് മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എച്ച്എസിലെ കുട്ടികൾ ശാസ്ത്രമേളയിൽ തിളങ്ങുന്നത്. അധ്യാപകരായ ജോബിൻ ജോസ്, ജെറിൻ ജോൺ, ജെയിൻ മേരി അഗസ്റ്റിൻ, ഷാലു തോമസ് എന്നിവരുടെ പരിശീലനവും സ്കൂൾ മാനേജർ ഫാ. ജോസഫ് ഞാറക്കാട്ടിൽ, ഹെഡ്മിസ്ട്രസ് ലിന്റാ എസ് പുതിയാപറമ്പിൽ എന്നിവരുടെ നേതൃത്വവും പ്രോത്സാഹനവുമാണ് സ്കൂളിനെ  നേട്ടത്തിൽ എത്തിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top