കണ്ണൂർ
ട്രെയിനിൽ കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കള്ളപ്പണവുമായി കോട്ടയം സ്വദേശി പിടിയിൽ.
റെയിൽവേ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് മംഗളൂരു–- കോയമ്പത്തൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കള്ളപ്പണവുമായി കോട്ടയം എരുമേലി മാളിക വീട്ടിൽ സബിൻ ജലീ (37)ലിനെ അറസ്‌റ്റ് ചെയ്‌തത്.
കണ്ണൂർ റെയിൽവേ എസ്‌ച്ച്‌ഒ വിജേഷ്, എസ്‌ഐ കെ രാജൻ, എഎസ്‌ഐ പി ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..