22 December Sunday

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
വൈക്കം
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും അക്ഷരജ്വാല വായനക്കളരി പുസ്തകവിതരണവും നടത്തി. പ്രൊഫ. എം കെ സാനു
ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ കെ രഞ്‌ജിത്ത് അധ്യക്ഷനായി. കലക്ടർ ജോൺ വി സാമുവൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി എസ് പുഷ്പമണി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ എസ് ഗോപിനാഥൻ, സുജാത മധു, എം കെ റാണിമോൾ, വൈക്കം സത്യഗ്രഹ സമര ചരിത്ര ഗ്രന്ഥകാരൻ അഡ്വ. പി കെ ഹരികുമാർ, വൈക്കം എഇഒ ജോളിമോൾ ഐസക്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി യു വാവ, ബ്ലോക്ക് സെക്രട്ടറി കെ അജിത്ത്, എം ഡി ബാബുരാജ്, എസ് മനോജ്കുമാർ, പി ആർ സലീല, എം കെ ശീമോൻ, രേഷ്മ പ്രവീൺ, ജസീല നവാസ്, എസ് ബിജു, വീണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top