08 November Friday

കോട്ടയത്ത്‌ ഇന്ന്‌ ഖവാലി സൂഫി സംഗീതവിരുന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മുഹമ്മദ്‌ ഖാൻ വാർസിയും മുഹമ്മദ്‌ അഹമ്മദ് ഖാൻ വാർസിയും

 കോട്ടയം

വാർസി സഹോദരങ്ങളായ മുഹമ്മദ്‌ ഖാൻ വാർസിയും മുഹമ്മദ്‌ അഹമ്മദ് ഖാൻ വാർസിയും കോട്ടയത്ത്‌ ഖവാലി സംഗീതവിരുന്ന്‌ ഒരുക്കാനെത്തുന്നു. വെള്ളി പകൽ 11ന്‌ കോട്ടയം പള്ളിക്കൂടം സ്കൂളിലും വൈകിട്ട്‌ നാലിന്‌ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലുമാണ്‌ പരിപാടി നടക്കുക. സൂഫി കാവ്യാലാപനത്തിൽ പ്രഗത്ഭരായ വാരിസ് നവാസ്, അർഷദ്, ഇഖ്‌ലാസ് ഹുസൈൻ, വി മുഹമ്മദ് നാഖ്, മുഹമ്മദ് ഫൈസ്, രഹത് ഹുസൈൻ എന്നിവരും വേദിയിൽ അണിനിരക്കും.
  വിദ്യാർഥികൾക്കിടയിൽ ഇന്ത്യൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ സ്പിക്മാക്കെയുടെ (സൊസൈറ്റി ഫോർ ദി പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗ് യൂത്ത്) കേരള ഘടകമാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്. 
  സൂഫികളുടെ സവിശേഷ സംഗീതമാണ് ഖവാലി. 800 വർഷം പഴക്കമുണ്ട്‌. 
  ഉർദു, ഹിന്ദി, പേർഷ്യൻ, അറബിക്, ബ്രജ്, സിന്ധി, പഞ്ചാബി തുടങ്ങിയ ഭാഷകളിലാണ് ഖവാലി അവതരിപ്പിക്കപ്പെടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top