18 December Wednesday
സിപിഐ എം ജില്ലാ സമ്മേളനം

കാഴ്ച വിരുന്നൊരുക്കാൻ മെഗാതിരുവാതിര

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2024

സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 
ജില്ലാ കമ്മിറ്റി നടത്തുന്ന മെഗാ തിരുവാതിരയുടെ പരിശീലനം ജില്ലാ കമ്മിറ്റി ഓഫീസിൽ ആരംഭിച്ചപ്പോൾ

കോട്ടയം
സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഴ്ച വിരുന്നൊരുക്കാൻ  മെഗാതിരുവാതിരകളിയും. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിരുവാതിരകളിയിൽ ആയിരം പേരോളം അണിനിരക്കും. 21ന്‌ പകൽ മൂന്നിന്‌ പുതുപ്പള്ളിയിലാണ്‌ തിരുവാതിരകളി നടക്കുന്നത്‌.  
ഹൈമി ബോബി, ഉഷ വേണുഗോപാൽ എന്നിവരുടെ കീഴിലാണ്‌ പരിശീലനം. ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, സംസ്ഥാന കമ്മിറ്റിയംഗം രമാ മോഹൻ എന്നിവരും  നേതൃത്വം നൽകുന്നു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top