30 October Wednesday

അപകടം പതിവാകുന്ന ദേശീയപാത

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

ദേശീയപാതയിൽ ഇളംപള്ളിക്കവലയിൽ അധ്യാപികയുടെ മരണത്തിന് ഇടയാക്കിയ വളവും അപകടത്തിൽപ്പെട്ട കാറും

 വാഴൂർ

ദേശീയപാത 183ൽ അപകടമരണങ്ങള്‍ തുടര്‍ക്കഥ. ദിവസവും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. 
ജില്ലയിലൂടെ കടന്ന് പോകുന്ന കെ കെ റോഡിന്റെ ആകെ നീളം74 കിലോമീറ്ററാണ്. ഇതില്‍ 55 കിലോമീറ്ററുംഅപകടമേഖലയാണെന്നാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍പ്ലാനിങ്‌ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ(നാറ്റ് പായ്ക്ക്) പഠനത്തിൽ പറയുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം നിരവധി ബ്ലാക്ക് സ്പോര്‍ട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ധാരാളം അപകടവളവുകള്‍ നിറഞ്ഞ റോഡില്‍ മതിയായ സുരക്ഷസംവിധാനങ്ങള്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ പൊരുകാന്‍ പ്രധാന കാരണം. 
വളവുകളുടെ അരികിൽ 50 അടിയിലേറെ താഴ്ചയുള്ള കുഴികൾ വരെയുണ്ട്. ഇവിടെ സുരക്ഷ ഒരുക്കാൻ ക്രാഷ് ബാരിയറോ മറ്റ് സംവിധാനങ്ങളോ ഇല്ല. കഴിഞ്ഞദിവസം അധ്യാപികയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്ന ഇളംപള്ളി കവല ഭാഗത്ത് 30 അടിയോളം താഴ്ചയിലാണ് കുഴി. ഇവിടെ ക്രാഷ് ബാരിയർ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ജീവഹാനി ഒഴിവായേനെ. ഇവിടെ ദേശീയ പാതയിൽനിന്ന് രണ്ടു തവണ കാറും പല തവണ ഇരുചക്രവാഹനങ്ങളും  കുഴിലേക്കും സമീപത്തെ പള്ളിയ്ക്കത്തോട് റോഡിലേക്ക്‌ വീണിട്ടുണ്ട്. പ്രദേശത്തെ അപകടാവസ്ഥ ഒഴിവാക്കാൻ അപകട സൂചനാ ബോർഡും ക്രാഷ് ബാരിയറും സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top