17 September Tuesday

‘ആശാധാര' ഇനി കോട്ടയത്തും: സൗജന്യമായി ഹീമോഫീലിയ മരുന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024
കോട്ടയം
ഹീമോഫീലിയ ചികിത്സ തേടുന്നവർക്ക്‌ ആശ്വാസമേകി സർക്കാർ. 18 വയസിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും ‘എമിസിസുമാബ്' എന്ന വില കൂടിയ മരുന്ന് സർക്കാർ സൗജന്യമായി നൽകും. ആരോഗ്യവകുപ്പിന്റെ ആശാധാര പദ്ധതിയിലൂടെയാകും വിതരണം. നിലവിൽ ജില്ലയിൽ 96 രോഗികളാണുള്ളത്‌. അതിൽ 18 വയസിൽ താഴെ പ്രോഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) എടുക്കുന്നത് 14 പേരാണ്. ഫാക്ട് 8-ൽ ഉൾപ്പെടുന്ന 18 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് എമിസിസുമാബ് മരുന്ന് നൽകുന്നത്.
ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഹീമോഫീലിയ ഡേ കെയർ സെന്ററാണ് ചികിത്സ നൽകുക. ഞരമ്പിലൂടെ ആഴ്ചയിൽ രണ്ടുതവണ ചെയ്യുന്ന ഇൻജക്ഷന് പകരം മാസത്തിൽ ഒരുതവണ മതി എന്നതാണ് എമിസിസുമാബ് മരുന്നിന്റെ പ്രത്യേകത. ആദ്യമാസത്തിൽ നാല് ആഴ്ചയിലായി നാലുഡോസ് എടുക്കേണ്ടതുണ്ട്. തുടർന്ന് മാസത്തിൽ ഒരുഡോസ് എന്ന രീതിയിലാണ് ക്രമീകരണം. 
30, 60, 105, 150, 180 മില്ലിഗ്രാം എന്ന കണക്കിൽ ഓരോരുത്തരുടെയും തൂക്കം അനുസരിച്ചാണ് മരുന്നു നൽകുന്നത്.  58,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയാണ് ഇതിന്റെ ചെലവ്. 10 മുതൽ ജില്ലയിലെ രോഗികൾക്ക് കോട്ടയം ജനറൽ ആശുപത്രിയിലെ ഹീമോഫീലിയ ഡേ കെയർ സെന്ററിൽനിന്ന് സേവനം ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top