23 December Monday

കേരളത്തിൽ പാവപ്പെട്ടവനെ കൈപിടിച്ചുയർത്തുന്ന 
വികസനം: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024
ചങ്ങനാശേരി
പാവപ്പെട്ടവനെ കൈപിടിച്ചുയർത്തുന്ന വികസനമാണ്‌ കേരളസർക്കാർ നടപ്പാക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ. സിപിഐ എം ചങ്ങനാശേരി ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളിൽ കേരളം രാജ്യത്തിന്‌ മാതൃകയാണ്‌. വികസനപ്രവർത്തനങ്ങളിൽ വിസ്‌മയം തീർക്കുന്ന സർക്കാരിനെതിരെ അടിസ്ഥാനരഹിത ആരോപണങ്ങളാണ്‌ കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ഉന്നയിക്കുന്നത്‌. ജനകീയ താൽപര്യം സംരക്ഷിച്ച്‌ സർക്കാർ മുന്നോട്ടുപോകും. ബിജെപിയും കോൺഗ്രസും കള്ളപ്പണത്തിന്റെയും കുഴൽപ്പണത്തിന്റെയും വക്താക്കളായി മാറുന്നു. പണാധിപത്യംകൊണ്ട്‌ ജനാധിപത്യത്തെ അട്ടിമറിക്കാനാണ്‌ അവരുടെ ശ്രമം. 
കേരളത്തോട്‌ കേന്ദ്രസർക്കാരിന്‌ പ്രതികാരബോധമാണ്‌. വയനാട്‌ ദുരന്തമുണ്ടായി മൂന്നുമാസം കഴിയുമ്പോഴും അങ്ങേയറ്റം അവഗണനയാണ്‌. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാന സർക്കാരിന്‌ ഫലപ്രദമായ ഇടപെടലുകൾ നടത്താനായി. ബിജെപിയിതര സംസ്ഥാനങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ച്‌ കേരളത്തെ ഇന്ത്യയുടെ ഭാഗമായി കാണണം. കേന്ദ്രനയങ്ങൾ ദിനംപ്രതി ജനജീവിതം ദുസഹമാക്കുകയാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും തകർത്ത്‌ ഏകാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും കൊണ്ടുപോകാനുള്ള നീക്കമാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിൽ നടക്കുന്നത്‌. ഇത്തരം നീക്കങ്ങളെ ചെറുത്ത്‌ തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top