22 December Sunday

തമിഴ്‌നാട്ടിൽ കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ച് 
7 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
ചങ്ങനാശേരി  
തമിഴ്‌നാട്ടിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ചങ്ങനാശേരി ഡിപ്പോയിലെ വേളാങ്കണ്ണി ബസാണ് അപകടത്തിൽപ്പെട്ടത്. വേളാങ്കണ്ണിയിൽ നിന്നു ചങ്ങനാശേരിയിലേക്ക് പോരുന്ന വഴിയാണ്‌ അപകടം.  ഏഴു യാത്രക്കാർക്ക് പരുക്കേറ്റു. ഞായർ  വൈകിട്ട് 4.20 നു തഞ്ചാവൂരിന് സമീപം പൂണ്ടിയിലായിരുന്നു അപകടം. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ  ഡ്രൈവർ ജിമോദ് ജോസഫിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top