വൈക്കം
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ എട്ടിനും 8.45നും ഇടയിലാണ് കൊടിയേറ്റ്. കൊടിയേറ്റിന് ശേഷം കൊടിമരച്ചുവട്ടിലെ കെടാവിളക്കിലും കലാമണ്ഡപത്തിലും ദീപം തെളിയും. ആദ്യ ശ്രീബലിയ്ക്കു ശേഷം സംയുക്ത കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ അഹസ്സിനുള്ള അരിയളക്കും. രാത്രി ഒന്‍പതിന് കൊടിപ്പുറത്ത് വിളക്കും ഉണ്ടാകും.
അഷ്ടമിക്ക് കൊടിയേറുന്നതോടെ വൈക്കം ഉത്സവ ലഹരിയാലാകും. മൂന്നാം ഉത്സവ ദിനമായ 14ന് പ്രധാന ശ്രീബലികള്‍ ആരംഭിക്കും. 23നാണ് വൈക്കത്തഷ്ടമി. 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ആറാട്ട് ദിനത്തില്‍ ഉദയനാപുരം ക്ഷേത്രത്തില്‍ കൂടി പൂജയും കൂടി പൂജ വിളക്കും നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..