22 December Sunday

സിപിഐ എം ജില്ലാ സമ്മേളനം: 
ഫണ്ട് ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

 പുതുപ്പള്ളി

സിപിഐ എം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായി പാമ്പാടിയിൽ നടക്കുന്ന കോട്ടയം ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ പുതുപ്പളളി ഏരിയ  മുഴുവൻ ലോക്കലുകളിൽനിന്ന്‌ ഫണ്ട്‌ സമാഹരിച്ചു. പാമ്പാടി, പുതുപ്പളളി, വാകത്താനം നോർത്ത്, വാകത്താനം സൗത്ത്, പനച്ചിക്കാട്, കൊല്ലാട്, മീനടം, വെളളൂർ, കൂരോപ്പട, കോത്തല, പള്ളിക്കത്തോട് ലോക്കൽകമ്മിറ്റികളാണ്‌ ഫണ്ട്‌ സ്വരൂപിച്ചത്‌. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ആർ രഘുനാഥൻ, സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ലോക്കൽ സെക്രട്ടറിമാരിൽനിന്ന്‌ ഫണ്ട്‌ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top