കോട്ടയം
വയനാട്ടിൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ അതിജീവനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക എന്ന സന്ദേശവുമായി സിപിഐ എം നടത്തിയ ബോധവൽക്കരണം ജനങ്ങളേറ്റെടുത്തു. രണ്ടുദിവസമായി ജില്ലയിൽ നടന്ന ക്യാമ്പയിൻ സമാപിച്ചു. പ്രവർത്തനങ്ങളോട് എല്ലാവിഭാഗം ജനങ്ങളും സഹകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കാൻ ചില ഭാഗങ്ങളിൽ നിന്നുണ്ടായ കുപ്രചാരണങ്ങളെ തുറന്നുകാണിച്ചാണ് ക്യാമ്പയിൽ മുന്നേറിയത്. സിഎംഡിആർഎഫിന്റെ സുതാര്യത ജനങ്ങളെ ബോധ്യപ്പെടുത്താനും വയനാടിനായി ഒരു മനസോടെ ഒന്നിച്ചു നിൽക്കുന്നതിനുള്ള ആവശ്യകത ബോധ്യപ്പെടുത്താനും ക്യാമ്പയിന് കഴിഞ്ഞു. സിപിഐ എമ്മിന്റെയും വർഗ ബഹുജന സംഘടനകളുടെയും പ്രവർത്തകർക്ക് പുറമേ ബഹുജനങ്ങളുടെ സാന്നിധ്യവും ജില്ലയിൽ ഒട്ടാകെ ഉണ്ടായി. ബ്രാഞ്ച് തലം കേന്ദ്രീകരിച്ചായിരുന്നു ഞായറാഴ്‌ചത്തെ പ്രവർത്തനം. ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലെയും പ്രവർത്തകർ വീടുകൾ കയറി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..