27 December Friday
കർഷക ചന്തകൾ ഉദ്ഘാടനംചെയ്തു

ഓണസമൃദ്ധി 2024

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
ചങ്ങനാശേരി 
സംസ്ഥാന കൃഷിവകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ഓണച്ചന്തകൾക്ക് ചങ്ങനാശേരി നഗരസഭയിലും, കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലായി തുടക്കമായി.
നഗരസഭയിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത നഗരസഭാ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഉദ്‌ഘാടനംചെയ്തു. വൈസ് ചെയർമാൻ മാത്യുസ് ജോർജ് അധ്യക്ഷനായി. 
പായിപ്പാട് കൃഷിഭവന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാലുകോടിയിൽ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മോഹനൻ ഉദ്‌ഘാടനംചെയ്തു. വാർഡ് മെമ്പർ സിബിച്ചൻ ഒട്ടത്തിൽ അധ്യക്ഷനായി. തൃക്കൊടിത്താനം കൃഷിഭവന്റെയും, കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുന്നുംപുറത്ത് ആരംഭിച്ച ഓണച്ചന്ത മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ രാജു ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ എൻ സുവർണ്ണകുമാരി അധ്യക്ഷയായി. 
മാടപ്പള്ളിയിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണചന്ത പഞ്ചായത്ത് പ്രസിഡന്റ്‌ മണിയമ്മ രാജപ്പൻ ഉദ്‌ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ തങ്കമ്മ ശശിധരമേനോൻ അധ്യക്ഷയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top