27 December Friday

ജില്ലയിൽ 790 ഹെക്ടറിൽ ജൈവകൃഷി

സ്വന്തം ലേഖകൻUpdated: Tuesday Nov 12, 2024
കോട്ടയം
ജില്ലയിലെ ജൈവകൃഷിയിൽ മികച്ച പുരോഗതി. ജൈവകൃഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച ജൈവകാർഷിക മിഷന്റെ പ്രവർത്തനഫലമായാണ്‌ നേട്ടമുണ്ടായത്‌. 2023ലാണ്‌ മിഷൻ രൂപീകരിച്ചത്‌. ഒരു കൊല്ലം പിന്നിടുമ്പോൾ മിഷനു കീഴിലെ വിവിധ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ 790 ഹെക്ടറിലാണ്‌ കൃഷി ആരംഭിച്ചത്‌. 2,518 കർഷകരാണ്‌ ജില്ലയിൽ പുതുതായി ജൈവകൃഷി ആരംഭിച്ചത്‌. 71.1 ലക്ഷം രൂപ വിവിധ പദ്ധതികളുടെ ഭാഗമായി ധനസഹായമായി കൃഷി വകുപ്പ്‌ കർഷകർക്ക്‌ നൽകി. കിഴങ്ങ്‌ വിളകളും സുഗന്ധവിളകളുമാണ്‌ ജില്ലയിൽ ഏറ്റവുമധികം ജൈവകൃഷി നടത്തുന്നത്‌. പഴവർഗങ്ങൾ, ജാതി, പച്ചകറികൾ, കോഴിവളർത്തൽ, മത്സ്യം, തേനീച്ച എന്നിവയും കൃഷി ചെയ്യുന്നുണ്ട്‌. 
കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി, തേനീച്ച കൃഷി, കോഴിവളർത്തൽ, കൂൺകൃഷി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയും ജൈവകൃഷി വ്യാപിപ്പിക്കുകയാണ്‌ മിഷന്റെ ലക്ഷ്യം. സംസ്ഥാന കൃഷി വകുപ്പാണ്‌ പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുന്നത്‌. സുസ്ഥിര ജൈവകൃഷി വികസന പദ്ധതി മിഷന്റെ ഭാഗമായി നടപ്പാക്കും. ഓരോ വർഷവും 700 ഹെക്ടർ വീതം കൃഷി ചെയ്‌ത്‌ വരുന്ന അഞ്ച്‌ വർഷത്തിനുള്ളിൽ 3,500 ഹെക്ടറിലേക്ക്‌ ജില്ലയിലെ ജൈവകൃഷി വ്യാപിപ്പിക്കാനുള്ള പ്രവർത്തനം നടത്തുമെന്ന്‌ അധികൃതർ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top