22 December Sunday

ദുആ മറിയം സലാം 
കുട്ടികളുടെ പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
കോട്ടയം
കുട്ടികളുടെ പ്രധാനമന്ത്രിയായി കോട്ടയം സെന്റ് ആൻസ് എൽപി സ്‌കൂളിലെ ദുആ മറിയം സലാമിനെ തെരഞ്ഞെടുത്തു. എൽപി വിഭാഗം വിദ്യാർഥികൾക്കായി ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയാണ്  ദുആ മറിയം സലാം കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ഇല്ലിക്കൽ ആറ്റുമാലിയിൽ അബ്ദുൾസലാം–- -രെഹിൻ സുലൈ ദമ്പതികളുടെ മകളായ ദുആ കോട്ടയം സെന്റ് ആൻസ് എൽപി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ്. ശിശുക്ഷേമസമിതി 14ന് സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷ ചടങ്ങ് കുട്ടികളുടെ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.
ഹൈസ്‌കൂൾ വിഭാഗം പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കോട്ടയം എംഡിഎസ്എച്ച്എസ്എസിലെ നികേത് മനോജ് യോഗത്തിൽ അധ്യക്ഷനാകും. ഹൈസ്‌കൂൾ വിഭാഗം പ്രസംഗമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസിലെ റിനു നിസ് മാർട്ടിൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top