27 December Friday

തലയോലപ്പറമ്പ് ഏരിയ 
സമ്മേളനത്തിന് 
ഇന്ന് കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
തലയോലപ്പറമ്പ്
സിപിഐ എം തലയോലപ്പറമ്പ് ഏരിയ സമ്മേളനത്തിന് ബുധനാഴ്‌ച  കൊടി ഉയരും. വിവിധ ലോക്കലുകളിൽനിന്ന് എത്തുന്ന പതാക, കൊടിമര ജാഥകൾ തലയോലപ്പറമ്പ് സെൻട്രൽ ജങ്‌ഷനിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിലേക്ക് എത്തും. സ്വാഗതസംഘം ചെയർമാൻ ഡോ. സി എം കുസുമൻ പതാക ഉയർത്തും. വ്യാഴാഴ്ച സീതാറാം യെച്ചൂരി നഗറിൽ(പാലസ് കൺവൻഷൻ സെന്റർ തലയോലപ്പറമ്പ് ) ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച കോടിയേരി ബാലകൃഷ്ണൻ നഗറിൽ(പ്രൈവറ്റ് ബസ്റ്റാൻഡ് തലയോലപ്പറമ്പ്) നടക്കുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ.  തോമസ് ഐസക് ഉദ്ഘാടനം ചെയ്യും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top