12 December Thursday

വൈവിധ്യമാർന്ന പരിപാടികൾ ജനകീയ സംഗമമാകും

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024
കോട്ടയം
ജനുവരി രണ്ടു മുതൽ അഞ്ചുവരെ പാമ്പാടിയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ നാടൊരുങ്ങുന്നു. വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾക്കും സെമിനാറുകൾക്കുമുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ.
17ന്‌ രാവിലെ 10ന്‌ തൊഴിലാളിസംഗമം വൈക്കത്ത്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. 27ന്‌ വൈകിട്ട്‌ അഞ്ചിന്‌ യുവജനസംഗമം കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്യും. 28ന്‌ രാവിലെ പത്തിന്‌ ഏറ്റുമാനൂർ തോംസൺ കൈലാസ്‌ ഓഡിറ്റോറിയത്തിൽ  വനിതാസംഗമം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്‌ഘാടനം ചെയ്യും.
  വൈകിട്ട്‌ അഞ്ചിന്‌ ഫാസിസ്‌റ്റ്‌ വിരുദ്ധ ജനകീയസംഗമം   പൊൻകുന്നം രാജേന്ദ്ര മൈതാനത്ത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും.  31ന്‌ കോട്ടയത്ത്‌ വിദ്യാർഥി സംഗമവും യൂണിയൻ ഭാരവാഹികൾക്ക്‌ അനുമോദനവും സംഘടിപ്പിക്കും. വിദ്യാർഥി സംഗമം എസ്‌എഫ്‌ഐ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ നീതീഷ്‌ നാരായണൻ ഉദ്‌ഘാടനം ചെയ്യും.
 യൂണിയൻ ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ അനുമോദിക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ 21ന്‌ പകൽ മൂന്നിന്‌ പുതുപ്പള്ളിയിൽ മെഗാതിരുവാതിര നടക്കും. 
കൂടാതെ വിവിധ സാംസ്‌കാരിക പരിപാടികളും കലാ–- കായിക–- സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങളിൽ വിജയികളാകുന്ന എല്ലാവർക്കും ക്യാഷ് അവാർഡുകളും ട്രോഫികളും നൽകും. 14–- 22 വരെ പുതുപ്പള്ളിയിൽ നടക്കുന്ന നാടൻപന്തുകളിയോടെ കലാ–-കായിക മത്സരങ്ങൾക്ക്‌ തുടക്കമാകും.
  21ന്‌ കോട്ടയം ബസേലിയസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ ഓൾ കേരള ജൂനിയർ ചെസ്‌ ടൂർണമെന്റ്‌, 22ന്‌ രാവിലെ പത്തിന്‌ ബസേലിയസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ പെയിന്റിങ്–- വാട്ടർ കളർ മത്സരം, 23ന്‌ രാവിലെ പത്തിന്‌ ബസേലിയസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ കഥ–- കവിത–- ഉപന്യാസം മത്സരം, 28, -29 തീയതികളിൽ കാഞ്ഞിരപ്പള്ളിയിൽ ഫുട്‌ബോൾ മത്സരം, 31ന്‌ രാവിലെ ഏഴിന്‌ മണർകാട്‌മുതൽ പാമ്പാടിവരെ മിനി മാരത്തൺ, ജനുവരി ഒന്നിന്‌ രാവിലെ പത്തിന്‌ പാമ്പാടിയിൽ നാടൻ പാട്ട്‌ മത്സരം, റീൽസ്‌ മത്സരം എന്നിവയും സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top