കോട്ടയം
അയിത്തത്തെയും ജാതിവെറിയെയും സധൈര്യം വെല്ലുവിളിച്ച് ഇതിഹാസമെഴുതിയ വൈക്കത്തിന്റെ മണ്ണ് വീണ്ടും ഒരുങ്ങുന്നു; രണ്ട് സംസ്ഥാനങ്ങൾ ഒത്തുചേരുന്ന മഹാസമ്മേളനത്തിന്. തമിഴ്‌നാട് സർക്കാർ നവീകരിച്ച തന്തൈ പെരിയാർ സ്‌മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്‌ഘാടനം വ്യാഴാഴ്‌ച രാവിലെ നടക്കും. സ്‌മാരകത്തിലെ പുഷ്‌പാർച്ചനയ്‌ക്ക് ശേഷം രാവിലെ 10ന് ബീച്ച് മൈതാനത്ത് മഹാസമ്മേളനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് അധ്യക്ഷതവഹിച്ച് മുഖ്യപ്രഭാഷണം നടത്തുന്നത്.
തമിഴ്‌നാട്ടിൽനിന്ന് മാത്രം ഏഴായിരത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തുക. ഉത്സവച്ഛായയിലേക്ക് വൈക്കം മാറിക്കഴിഞ്ഞു. തന്തൈ പെരിയാർ, എം കെ സ്‌റ്റാലിൻ, പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങളുള്ള കൂറ്റൻ കവാടമാണ് ബീച്ച് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. 5,000 പേർക്ക് ഇരിപ്പിടമുണ്ടാകും. 43,540 ചതുരശ്ര അടി വിസ്‌തൃതിയിലാണ് പന്തലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..