കോട്ടയം
കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിൽ ജനസമ്പർക്കമില്ലാതെ വീടുകളിൽ കഴിയുന്ന 13 പേരെക്കൂടി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി.
28 ദിവസം പിന്നിട്ടതോടെയാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവർ 27 ആയി. കൊറോണ ബാധിത മേഖലകളിൽ നിന്നെത്തിയ രണ്ടുപേർ കൂടി വീടുകളിൽ ജനസമ്പർക്കമില്ലാതെ താമസിച്ചു തുടങ്ങി.
നിലവിൽ 88 പേരാണ് ജില്ലയിൽ ഇങ്ങനെ കഴിയുന്നത്. ഇവരിൽ ആരിലും വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. എല്ലാവരുടെയും ആരോഗ്യസ്ഥിതി ആരോഗ്യ വകുപ്പ് ദിവസവും വിലയിരുത്തുന്നുണ്ട്. നിരീക്ഷണം പൂർത്തിയായവരിൽനിന്ന് അകലം പാലിക്കേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..