വൈക്കം
തന്തൈ പെരിയാർ സ്‌മാരക ഉദ്‌ഘാടനത്തിന്റെ സംഘാടകർ തമിഴ്‌നാട് സർക്കാർ ആയിരുന്നെങ്കിലും പരിപാടിക്ക് എത്തിയ തമിഴ് ജനത വൈക്കത്തിന് അതിഥികളായിരുന്നു. ചരിത്രത്താളുകളിൽ എന്നും കേട്ടിരുന്ന വൈക്കത്തെ നേരിട്ട് അറിയാൻ അവർ ബുധനാഴ്ച രാത്രിയോടെ തന്നെ എത്തിയിരുന്നു. വൈക്കം, കുമരകം ഭാഗങ്ങളിലെ റിസോർട്ടുകളും സമ്മേളന വേദിക്ക് സമീപമുള്ള ഓഡിറ്റോറിയങ്ങളുമാണ് താമസത്തിനായി ഒരുക്കിയിരുന്നത്.
ഉദ്‌ഘാടനദിനത്തിൽ പെരിയാറിന്റെ ചിത്രങ്ങൾ അടങ്ങിയ വസ്‌ത്രങ്ങൾ ഉൾപ്പെടെ ധരിച്ചായിരുന്നു പരിപാടിക്ക് എത്തിയത്. പെരിയാറിന്റെ വാക്കുകൾ ഉയർന്ന് കേൾക്കുന്ന സന്ദർഭങ്ങളിലെല്ലാം സദസിൽനിന്ന് കരഘോഷവും മുദ്രാവാക്യങ്ങളും ഉയർന്നു. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും പെരിയാറിന്റെ പങ്കും വിവരിക്കുന്ന വീഡിയോ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞപ്പോൾ ആവേശം കൊടുമുടിയിലെത്തി. ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂർ, ഇറോഡ്, തിരിപ്പൂർ എന്നിവിടങ്ങളിൽനിന്നായി 140 ബസുകളിലാണ് ആളുകളെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..