19 December Thursday
അക്ഷരമുറ്റം സ്‌കൂൾതല മത്സരം ഇന്ന്‌

ഉണരുന്നു; അറിവിൻ പോരാട്ടം

സ്വന്തം ലേഖകൻUpdated: Wednesday Aug 14, 2024
 
 
കോട്ടയം
അറിവിന്റെ ജാലകം തുറക്കുന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ഇന്ന്‌ തുടങ്ങും. ബുധനാഴ്ച നടക്കുന്ന സ്‌കൂൾതല മത്സരങ്ങളോടെയാണ്‌ ഫെസ്റ്റിന്‌ തുടക്കം. സ്കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പകൽ 1.30ന്‌ തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഗായിക വൈക്കം വിജയലക്ഷ്മി ഉദ്‌ഘാടനംചെയ്യും. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ പി കെ ഹരികുമാർ അധ്യക്ഷനാകും. 28ന്‌ ആണ്‌ സബ്‌ജില്ലാ മത്സരങ്ങൾ നടക്കുക. ഒക്‌ടോബർ 19ന്‌ ജില്ല, നവംബർ 23ന്‌ സംസ്ഥാനതല മത്സരങ്ങളും നടക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top