കുട്ടിക്കൽ
ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മഹാത്മാഗാന്ധി സർവകലാശാലയിലെ എൻഎസ്എസ് യൂണിറ്റും പത്തനംതിട്ട സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ് കോളേജ് എൻഎസ്‌എസ് യൂണിറ്റ് ചേർന്ന് കൂട്ടിക്കൽ പഞ്ചായത്തിൽ നിർമിച്ച മൂന്ന് വീടുകളുടെ താക്കോൽ കുടുംബങ്ങൾക്ക് കൈമാറി.
ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്‌തു. കൂട്ടിക്കൽ പഞ്ചായത്ത് മന്ദിരത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷനായി. മഹാത്മാഗാന്ധി സർവകലാശാല സിൻഡക്കറ്റംഗം സിപാസ് ഡയറക്ടറുമായ പ്രൊഫ. പി ഹരികൃഷ്ണൻ, മഹാത്മാഗാന്ധി സർവകലാശാല എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ. ഇ എൻ ശിവദാസൻ, പ്രിൻസിപ്പൽ ആൻ വി ഈശോ, എൻഎസ്എസ് പ്രോഗ്രാം ഓഫീസറും പത്തനംതിട്ട ജില്ല കോ ഓർഡിനേറ്ററുമായ ജി രാജശ്രീ, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, കൂട്ടിക്കൽ പഞ്ചായത്തംഗങ്ങളായ പി എസ് സജിമോൻ, എം വി ഹരിഹരൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ സണ്ണി, കൊക്കയാർ പഞ്ചായത്തംഗം അൻസൽന സക്കീർ, എൻഎസ്‌എസ് വളന്റിയർ സെക്രട്ടറി മിഥുൻ ഷാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..