18 September Wednesday

മണർകാട് കത്തീഡ്രലിൽ ഇന്ന് 
നട അടയ്ക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024
മണർകാട്
മണർകാട് സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശനിയാഴ്‌ച നട അടയ്ക്കൽ നടക്കും. സ്ലീബാ പെരുന്നാൾ ദിനമായ വെള്ളി രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ക്നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖലാധിപൻ കുറിയാക്കോസ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയ്ക്ക് ക്നാനായ അതിഭദ്രാസനം  റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് മുഖ്യകാർമികത്വം വഹിക്കും.  തുടർന്ന് നട അടയ്ക്കും.
എല്ലാ വർഷവും സെപ്‌തംബർ ഏഴിന് തുറക്കുന്ന നട, സ്ലീബാ പെരുന്നാൾ ദിനമായ 14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് അടയ്‌ക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top