കുടമാളൂർ
അപകടക്കെണിയായി കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് റോഡിലെ അമ്പടിക്കവലയ്‌ക്ക് മുമ്പുള്ള കൊടുംവളവ്. ദിവസവും ചെറുതും വലുമായ അഞ്ചോളം അപകടങ്ങൾ ഇവിടെ പതിവാണന്ന് നാട്ടുകാർ പറയുന്നു. മരണംവരെ സംഭവിച്ച അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. ഇതിനകം 60 അപകടങ്ങളാണ് ഇവിടെ നടന്നത്. കോട്ടയത്ത് നിന്നു മെഡിക്കൽ കോളേജിലേക്ക് പോകാനുള്ള എളുപ്പമാർഗമാണ് ചുങ്കം മെഡിക്കൽ കോളേജ് റോഡ്. ആംബുലൻസ് അടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ വഴിയെ ആശ്രയിയ്ക്കുന്നത്. അപകടകരമായ ഈ വളവിന്റെ റോഡിന്റെ ഒരു ഭാഗം താഴ്‌ന്ന നിലയിലാണ്. മഴപെയ്യുമ്പോൾ തെന്നുന്നതും പതിവാണ്. മെഡിക്കൽ കോളേജിലേക്ക് പോകുന്ന വാഹനങ്ങൾക്ക് എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത രീതിയിൽ കെട്ടിടങ്ങളും ഉണ്ട്. ഇതും അപകടത്തിന് കാരണമാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന്റെ ശബ്‌ദംകേട്ട് ഓടിയെത്തുന്ന നാട്ടുകാരാണ് പലരെയും രക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കാർ കടയിലേക്ക് ഇടിച്ചു കയറി. മുമ്പ് വീട്ടിലേക്കും സമാന രീതിയിൽ കാർ ഇടിച്ച് കയറി അപകടം ഉണ്ടായിട്ടുണ്ട്.
ഇവിടെ സ്‌പീഡ് നിയന്ത്രണം സംവിധാനങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം. Add Section
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..