21 December Saturday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ജില്ലാ മത്സരം 20ന്‌ ബസേലിയസ്‌ കോളേജിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024
കോട്ടയം
അറിവിന്റെ വിസ്‌മയലോകം തുറക്കുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ മൂന്നാം ഘട്ടത്തിലേക്ക്‌. ജില്ലാ മത്സരം ഞായറാഴ്‌ച കോട്ടയം  ബസേലിയസ്‌ കോളേജിൽ കലക്‌ടർ ജോൺ വി സാമുവൽ ഉദ്‌ഘാടനം ചെയ്യും. സബ്‌ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ്‌ പങ്കെടുക്കുക. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. സബ്‌ജില്ലാ മത്സരത്തിൽ ലഭിച്ച സാക്ഷ്യപത്രവും സ്‌കൂൾ ഐഡി കാർഡും കൊണ്ടുവരണം. ജില്ലാ മത്സരത്തിന്റെ സമ്മാനദാനം പിന്നീട്‌ നടക്കും. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ പതിനായിരം, അയ്യായിരം രൂപവീതം സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.
ശാസ്‌ത്ര പാർലമെന്റ്‌
ഇത്തവണ ടാലന്റ്‌ ഫെസ്‌റ്റിനോടനുബന്ധിച്ച്‌ ശാസ്‌ത്ര പാർലമെന്റ്‌ ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന നൂറ്‌ വിദ്യാർഥികൾ പങ്കെടുക്കും. മത്സരവേദിയിൽ നടക്കുന്ന ശാസ്‌ത്രപാർലമെന്റിൽ സമകാലിക ശാസ്‌ത്രവിഷയങ്ങളാണ്‌ പ്രമേയമാകുക. ശാസ്‌ത്രപാർലമെന്റിന്‌ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാനുള്ള ലിങ്ക്‌ aksharamuttam.deshabhimani.com 
ഹൈം ഗൂഗിൾ ടിവിയാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകർ, കല്യാൺ ജൂവലേഴ്സ്, വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജുവലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ പ്രായോജകർ. Add Section
 Add Section
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top