21 December Saturday

ആദ്യാക്ഷരം കുറിച്ച്‌ 
കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ വിദ്യാരംഭത്തിനിടയിലെ കൗതുകക്കാഴ്ച ഫോട്ടോ: മനു വിശ്വനാഥ്

 കോട്ടയം

നാവിൽ ഹരിശ്രീ കുറിച്ച്‌ കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്‌ പ്രവേശിച്ചു. വിജയദശമി ദിനമായ ഞായറാഴ്‌ച ക്ഷേത്രങ്ങളിലും വീടുകളിലും കലാസാംസ്‌കാരിക സ്ഥാപനങ്ങളിലും കുരുന്നുകളെ എഴുത്തിനിരുത്തി. 
ചടങ്ങുകൾക്ക്‌ ആചാര്യന്മാർ നേതൃത്വം നൽകി.പനച്ചിക്കാട്‌ ദക്ഷിണമൂകാംബിയിൽ പുലർച്ചെ നാലിന്‌ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകൾക്ക്‌ വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. സരസ്വതീനടയ്‌ക്ക്‌ സമീപം 51 ആചാര്യന്മാർ കുട്ടികളെ എഴുത്തിനിരുത്തി. കലാപരിപാടികളും അരങ്ങേറി. രാവിലെ പൂജയെടുപ്പ്‌ ചടങ്ങുകളും ക്ഷേത്രങ്ങളിൽ നടന്നു. Add Section
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top