മറ്റക്കര-
മറ്റക്കരയുടെ മണ്ണിനെ ചുവപ്പണിയിച്ച് സിപിഐ എം അയർക്കുന്നം ഏരിയ സമ്മേളനം സമാപിച്ചു. നഗരത്തെ ചെങ്കടലാക്കി ബുധനാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിലും പൊതുസമ്മേളനത്തിലും ആയിരങ്ങൾ അണിനിരന്നു. സീതാറാം യെച്ചൂരി നഗറിൽ(മറ്റക്കര മണലിൽ) പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എൻ ബിനു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി കെ മോനപ്പൻ, എൻ അനിൽകുമാർ, പി കെ ഓമനക്കുട്ടൻ, കെ സി ബിജു, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, ലോക്കൽ സെക്രട്ടറി പി കെ അജി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി എസ് ജയൻ സ്വാഗതവും സെക്രട്ടറി കെ എസ് ബിനോയ് കുമാർ നന്ദിയും പറഞ്ഞു.
ആലുംമൂട് കവലയിൽനിന്നാണ് ചുവപ്പ്സേന മാർച്ചും പ്രകടനവും ആരംഭിച്ചത്. അനീഷ് അന്ത്രയോസ് ക്യാപ്റ്റനും വി സി ചന്ദ്രാജി വൈസ് ക്യാപ്റ്റനുമായ 5 പ്ലാറ്റൂണുകളിലും ഐവിൻ ക്യാപ്റ്റനായ വനിത പ്ലാറ്റൂണുകളിലുമായി 150 ചുവപ്പ് സേനാംഗങ്ങൾ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..