18 December Wednesday

സിപിഐ എം ജില്ലാ സമ്മേളനം: പതാകദിനം നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

 പാമ്പാടി

സിപിഐ എം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായി പുതുപ്പള്ളി ഏരിയയിലെ പാമ്പാടിയിൽ ജനുവരി രണ്ടുമുതൽ അഞ്ചുവരെ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ഞായറാഴ്‌ച ആചരിക്കും. ജില്ലയിലെ മുഴുവൻ ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പതാക ഉയർത്തും.
 പുതുപ്പള്ളി ഏരിയയിലെ മുഴുവൻ പാർടി അംഗങ്ങളുടെ വീടുകളിലും എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും രാവിലെ എട്ടിനും, ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട്‌ ആറിനും പ്രകടനമായെത്തി പതാക ഉയർത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top