18 December Wednesday

ജോർജിന്‌ ഭിന്നശേഷിക്കാർക്കുള്ള വാഹനം ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

മന്ത്രി വി എൻ വാസവൻ സദസിലെത്തി കുറവിലങ്ങാട് കളത്തൂർ നസ്രത്ത്ഹിൽ സ്വദേശിയായ 
എൻ ഡി ജോർജിന്റെ പരാതിയുടെ വിവരങ്ങൾ ആരായുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു സമീപം

 പാലാ

ഒരു കാലിന് ജന്മനാ സ്വാധീനക്കുറവുള്ളയാളാണ് നെടുംതൊട്ടിയിൽ എൻ ഡി ജോർജ്. മുപ്പതുവർഷം മുമ്പ് ഒരു വാഹനപകടത്തിൽ ആ കാലിന്റെ ശേഷി തീർത്തും നഷ്ടമായി. കുറവിലങ്ങാട് കളത്തൂർ നസ്രത്ത്ഹിൽ സ്വദേശിയായ ജോർജ് ഭിന്നശേഷിക്കാർക്കുള്ള വാഹനം അനുവദിക്കണമെന്ന അപേക്ഷയുമായാണ് കരുതലും കൈത്താങ്ങും  അദാലത്തിൽ എത്തിയത്. സദസിലിരുന്ന ജോർജിന്റെ അരികിലെത്തി മന്ത്രി വി എൻ വാസവൻ പരാതി കേട്ടു, വിവരങ്ങളാരാഞ്ഞു. പ്രത്യേക പരിഗണന നൽകി ഭിന്നശേഷിക്കാർക്കുള്ള വാഹനം അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവിന് നിർദ്ദേശം നൽകി. 
  അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് ഉത്തരവ് നൽകി. ക്ഷേമ പെൻഷനും മകന്റെ ഭാര്യയുടെ തയ്യൽ ജോലിയുമാണ് കുടുംബത്തിന്റെ വരുമാന മാർഗം. വാഹനം ലഭിച്ചാൽ ലോട്ടറി വിറ്റെങ്കിലും ജീവിക്കാമെന്ന പ്രതീക്ഷയിൽ മന്ത്രിക്ക് നന്ദി പറഞ്ഞാണ് ജോർജ് മടങ്ങിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top