18 December Wednesday

മീനച്ചിലിൽ 166 പരാതികൾക്ക് 
ഉടനടി പരിഹാരം

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024

‘കരുതലും കൈത്താങ്ങും' മീനച്ചിൽ താലൂക്ക് അദാലത്ത് പാലാ ടൗൺ ഹാളിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു

 പാലാ

മീനച്ചിൽ താലൂക്കിലെ "കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ 166 പരാതികളിൽ ഉടനടി പരിഹാരം. 
    അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ട് മുൻപ് ഓൺലൈനായി ലഭിച്ച 76 പരാതികളിൽ 72 എണ്ണത്തിനും പരിഹാരമായി. അദാലത്ത് ദിവസം ലഭിച്ച 259 പരാതികളില 94 എണ്ണത്തിന് ഉടനടി പരിഹാരം കാണാനായി. 
   മറ്റു പരാതികളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകരെ അറിയിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആകെ 335 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top