27 December Friday
‘നവകേരളം നവീന ഊർജം’ ഉദ്‌ഘാടനം ചെയ്‌തു

പുത്തൻ പദ്ധതികളുമായി ജനങ്ങളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 കോട്ടയം

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന "നവ കേരളം നവീന ഊർജം" എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം  നടന്നു. പനച്ചിക്കാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം നിർവഹിച്ചു.
ഊർജ കേരള മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും കെഎസ്ഇബിയും മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികൾ ജനങ്ങളിൽ എത്തിച്ച്‌  ഉപഭോക്താക്കൾക്ക് സേവനം ഉറപ്പാക്കുകയാണ്‌ പരിപാടിയുടെ ലക്ഷ്യം.  കേരളത്തിലുടനീളം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനകീയ വൈദ്യുതി വികസന സെമിനാർ എല്ലാ വൈദ്യുതി സെക്ഷനിലും നടത്തും. ആയിരം മെഗാവാട്ട് സൗരോർജ പദ്ധതിയായ "സൗര", മുഴുവൻ വീടുകളിലും എൽഇഡി ബൾബുകൾ സ്ഥാപിക്കുന്ന  "ഫിലമെന്റ് രഹിത കേരളം", അന്തരീക്ഷ മലിനീകരണം ലഘൂകരിക്കുന്ന വൈദ്യുതി വാഹനങ്ങൾക്കുള്ള "ഇ-മൊബിലിറ്റി്‌, ഇരുപതു ലക്ഷം ബിപിഎൽ  ഉപഭോക്താക്കൾക്കും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവനം സൗജന്യമായി നൽകുന്ന "കെ-ഫോൺ", വൈദ്യുതി സുരക്ഷയ്ക്ക് "ഇ-സേഫ്", പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്ന "ട്രാൻസ്‌ഗ്രിഡ് 2.0" ഗുണനിലവാരമുള്ള വൈദ്യുതി ഏല്ലാവർക്കും ലഭ്യമാക്കാൻ "ദ്യുതി 2021", എന്നീ പദ്ധതികളും കെഎസ്ഇബി നടപ്പാക്കുന്ന വിവിധ സേവനങ്ങളും ചർച്ച ചെയ്യും. 
പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ  ആർ സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കോട്ടയം മുൻ എംഎൽഎ വി എൻ വാസവൻ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്ഇബി ഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യൻ സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നടത്തി.   ബി ബിനു, റിയാ ജേക്കബ്, കെ എസ് സജീവ് എന്നിവർ വിവിധ പദ്ധതികൾ അവതരിപ്പിച്ചു. പനച്ചിക്കാട് പഞ്ചായത്തിന്റെ ഊർജ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലുള്ളവർ ചർച്ച നടത്തി.
കെഎസ്ഇബി ഒഎ സംസ്ഥാന സെക്രട്ടറി പി വി പ്രദീപ് ചർച്ച ക്രോഡീകരിച്ച്‌  സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം  ശോഭാ സലിമോൻ, ബ്ലോക്ക് പഞ്ചായത്തംഗം എം ബാബു, വർക്കേഴ്സ് അസോസീയേഷൻ സെക്രട്ടറി ടി എൻ  സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ, പഞ്ചായത്തംഗം സുമാ മുകുന്ദൻ എന്നിവർ സംസാരിച്ചു.
കെഎസ്ഇബിഒഎ ജില്ലാ സെക്രട്ടറി വി പി അനൂപ് രാജ് സ്വാഗതവും പനച്ചിക്കാട് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി എം സലി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top