19 September Thursday

യെച്ചൂരിക്ക്‌ കോട്ടയത്തിന്റെ അന്ത്യാഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

 കോട്ടയം

ഇന്ത്യ എന്ന ആശയത്തിന്റെ കാവൽക്കാരനും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യചേരിയുടെ മുന്നണിപോരാളിയുമായിരുന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ അന്ത്യാഞ്ജലി അർപ്പിച്ച്‌ കോട്ടയം.  കോട്ടയം പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ തൊഴിലാളികൾ, ജീവനക്കാർ, കച്ചവടക്കാർ, വിദ്യാർഥികൾ, സാമൂഹിക–-സാംസ്‌കാരിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ എത്തിച്ചേർന്നു.  കലക്ടറേറ്റ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മൗനജാഥ തിരുനക്കരയിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രി വി എൻ വാസവൻ,  മുതിർന്ന സിപിഐ എം നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്‌, എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ്‌ മാത്യു,  വിവിധ കക്ഷി നേതാക്കളായ അഡ്വ. കെ ഫ്രാൻസിസ്‌ ജോർജ്‌ എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ,  അഡ്വ. കെ അനിൽകുമാർ, അഡ്വ. കെ സുരേഷ്‌കുറുപ്പ്‌, കെ എം രാധാകൃഷ്‌ണൻ, അഡ്വ. റെജി സക്കറിയ,  തോമസ്‌ ചാഴിക്കാടൻ, വി ബി ബിനു, ലതിക സുഭാഷ്‌,  നാട്ടകം സുരേഷ്‌, എം ടി കുര്യൻ, പോൾസൺ, ഫ്രാൻസിസ്‌ തോമസ്‌, പ്രശാന്ത്‌ നന്ദകുമാർ, സുനിൽ, ജി എഫ്‌ ഷംസുദീൻ, അസീസ്‌ ബഡായിൽ, സണ്ണി തോമസ്‌, കെ എം ദിലീപ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top