16 October Wednesday
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ

സൂപ്പർക്ലീനാകാൻ കോട്ടയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
കോട്ടയം
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സമ്പൂർണ ശുചിത്വം ലക്ഷ്യമിട്ട്‌ നടത്തുന്ന മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ കാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 
   നവംബർ ഒന്നിനു മുമ്പായി ജില്ലയിലെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഹരിത അയൽക്കൂട്ടം, ഹരിതവിദ്യാലയം, നഗരസൗന്ദര്യവൽക്കരണം എന്നിവയാണ്‌ ഈ ഘട്ടത്തിൽ നടക്കുക. പത്ത്‌ ശതമാനം വീതം അയൽക്കൂട്ടം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെയും അമ്പത്‌ ശതമാനം വീതം വിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെയും ഹരിതവൽക്കരണം നടക്കും. ഇതോടൊപ്പം ബൾക്ക് വേസ്റ്റ് ജനറേറ്റേർസിന്റെ സർവേ പൂർത്തീകരണവും ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു ടൗൺ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനവും നടക്കും. 
 ജനകീയ വിജിലൻസ് സ്‌ക്വാഡ് രൂപീകരണം, ശുചിത്വ ആരോഗ്യം പരിശോധനകൾ, പരിസ്ഥിതി സൗഹൃദ പാക്കിങ്‌ പ്രോത്സാഹനം, വീട്ടുമുറ്റസദസ്, കുട്ടികളുടെ ഹരിതസഭ, പ്രചാരണ ബോധവൽക്കരണം തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി ഇതിനോടകം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top