22 December Sunday

കെജിഎൻഎ സമ്മേളനം: കോട്ടയം ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

കെജിഎൻഎ 67–ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥയിൽ പ്രവർത്തകർ 67 ബലൂണുകൾ പറത്തിവിടുന്നു

കോട്ടയം
നഴ്‌സുമാരുടെ സമര പോരാട്ടങ്ങൾക്ക്‌ കൂടുതൽ കരുത്തുപകരുന്ന കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ 67–-ാം സംസ്ഥാന സമ്മേളനത്തിന്‌ വേദിയാകാൻ അക്ഷരനഗരി ഒരുങ്ങി. എൽഡിഎഫ്‌ സർക്കാരിന്‌ കീഴിൽ ആരോഗ്യരംഗത്ത്‌ ഉൾപ്പെടെ കേരളം രാജ്യത്ത്‌ ഒന്നാമതായി കുതിക്കുകയാണ്‌. 
     ഈ പശ്ചാത്തലത്തിൽ ലോകമാതൃകയായ സംസ്ഥാനത്തിന്റെ ആരോഗ്യമികവ്‌ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ്‌ സമ്മേളനത്തിന്‌ കോട്ടയം വേദിയാകുന്നത്‌. ബുധൻ മുതൽ വെള്ളിവരെ മൂന്ന്‌ ദിവസമായി നടക്കുന്ന സമ്മേളനത്തിൽ ഏഴ്‌ വിദ്യാർഥികൾ ഉൾപ്പടെ 639 പ്രതിനിധികൾ പങ്കെടുക്കും. നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങൾ സമ്മേളനം ചർച്ചചെയ്യും.
വിവിധ സെഷനുകളിൽ നടക്കുന്ന സുഹൃദ്‌ സമ്മേളനം, കലാസന്ധ്യ, ആരോഗ്യ സെമിനാർ, യാത്രയയപ്പ്‌ എന്നിവയും സമ്മേളനത്തിന് മാറ്റേകും. കലാസന്ധ്യയിൽ സിനിമാ–- സീരിയൽ താരം ഗായത്രി വർഷ ഉൾപ്പെടെയുള്ളവർ പങ്കാളികളാകും. വെള്ളി രാവിലെ നടക്കുന്ന കേരളത്തിലെ ആരോഗ്യ മേഖലയുടെ നേട്ടങ്ങളും വെല്ലുവിളികളും എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള സെമിനാറിൽ കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ ഊർജമേകുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. കേരള സർവകലാശാല മുൻ വൈസ്‌ ചാൻസലർ ഡോ. ബി ഇക്ബാൽ, പൊതുജനാരോഗ്യ വിദഗ്ദൻ ഡോ. ടി എസ് അനീഷ് എന്നിവർ വിഷയാവതരണം നടത്തും. അന്ന്‌ വൈകിട്ട്‌ നാലിന്‌ നടത്തുന്ന പ്രകടനത്തിൽ ആയിരത്തിലധികം നഴ്‌സുമാർ പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top