തലയോലപ്പറമ്പ്
അവകാശപോരാട്ടങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ധീരസ്മരണയിൽ സിപിഐ എം തലയോലപ്പറമ്പ് ഏരിയ സമ്മേളനത്തിന് സീതാറാം യെച്ചൂരി നഗറിൽ (തലയോലപ്പറമ്പ് പാലസ് കൺവൻഷൻ സെന്റർ) ഉജ്വല തുടക്കം. രാവിലെ രക്തസാക്ഷി വടയാർ തങ്കപ്പന്റെ ബലികുടീരത്തിൽനിന്ന് അഡ്വ. എൻ ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖാ പ്രയാണം പ്രതിനിധി സമ്മേളന നഗറിലെത്തി. ഏരിയ സെക്രട്ടറി കെ ശെൽവരാജ് ദീപശിഖ സ്ഥാപിച്ചു.
മുതിർന്ന അംഗം സി എം രാധാകൃഷ്ണൻ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ പത്രോസ് അധ്യക്ഷനായി. കെ ബി രമ രക്തസാക്ഷി പ്രമേയവും അഡ്വ. എൻ ചന്ദ്രബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി എം കുസുമൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എ വി റസൽ, സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗം എം പി ജയപ്രകാശ് എന്നിവർ പങ്കെടുക്കുന്നു.
ഏരിയ സെക്രട്ടറി കെ ശെൽവരാജ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. പി വി ഹരിക്കുട്ടൻ, സുകന്യ സുകുമാരൻ, പി എസ് നൗഫൽ, അമലേന്ദു ദാസ് എന്നിവരാണ് പ്രസീഡിയം. വിവിധ സബ് കമ്മിറ്റികൾ –- പ്രമേയം: കെ വിജയൻ (കൺവീനർ), എം കെ ഹരിദാസൻ, ജയാ അനിൽ, ആർ പ്രസന്നൻ, ടി വി ബിജു, കെ എ നാസർ. മിനിട്‌സ്: ടി വി രാജൻ (കൺവീനർ), സന്ദീപ് ദേവ്, ടി ആർ സുഗതൻ, അഡ്വ. എം സുമയ്യ. ക്രഡൻഷ്യൽ: ആർ രോഹിത് (കൺവീനർ), രഞ്‌ജുഷ ഷൈജി, പി വി അശോകൻ, പി ശശിധരൻ, സാബു ഐസക്, കെ ഇ നജീബ്, ശ്രുതി ദാസ്. വെള്ളിയാഴ്ച പ്രതിനിധി സമ്മേളനം തുടരും. ശനി വൈകിട്ട് ആശുപത്രിക്കവലയിൽനിന്ന് പ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. വൈകിട്ട് അഞ്ചിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ട്) പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..