15 December Sunday

നക്ഷത്രത്തിൽ നിറഞ്ഞ്‌ കെ എം മാണി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024
കോട്ടയം
കെ എം മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ പതിഞ്ഞ 60 ഫോട്ടോകൾ ആലേഖനം ചെയ്ത കൂറ്റൻ നക്ഷത്രവിളക്ക് സ്ഥാപിച്ച്‌ കേരള യൂത്ത് ഫ്രണ്ട് എം. കേരള കോൺഗ്രസ്‌ എം ആസ്ഥാനത്താണ്‌ നക്ഷത്രം സ്ഥാപിച്ചത്‌.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്‌ സിറിയക് ചാഴികാടന്റെ പക്കൽനിന്ന്‌ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നക്ഷത്രവിളക്ക് സ്വീകരിച്ചു. വിവിധ മന്ത്രിസഭകളിൽ കെ എം മാണി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രങ്ങളും ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്കും മദർ തെരേസയ്ക്കും ഒപ്പമുള്ള അപൂർവചിത്രങ്ങളും ബജറ്റ്‌ അവതരിപ്പിക്കാൻ എത്തുന്ന ചിത്രവുമെല്ലാം നക്ഷത്രവിളക്കിൽ കാണാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top