15 December Sunday

നാടൻ മൺപാത്ര മേളയ‍്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

കോട്ടയത്തെ മൺപാത്ര പ്രദർശന വിപണനമേളയിൽനിന്ന്‌

കോട്ടയം
കളിമൺ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി കോട്ടയത്ത്‌ മൺപാത്ര പ്രദർശന വിപണനമേളയ്‌ക്ക്‌ തുടക്കമായി. കേരള ലളിതകലാ അക്കാദമി ഹാളിൽ രാവിലെ 10 മുതൽ ഏഴുവരെയാണ്‌ മേള. 18ന്‌ സമാപിക്കും.  
മലപ്പുറം നിലമ്പൂരിൽ പരമ്പരാഗത മൺപാത്രനിർമാണ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച "അനശ്വരം' സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിലാണ്‌ മേള സംഘടിപ്പിച്ചിട്ടുള്ളത്‌. നിലമ്പൂർ ചട്ടികൾ എന്ന പേരിലും ഇവരുടെ ഉൽപന്നങ്ങൾ അറിയപ്പെടുന്നു.
 മണ്ണ് അരച്ചെടുത്ത് ഉരച്ചുമിനുക്കി മികച്ച ഫിനിഷിങ്ങിലാണ് പാത്രങ്ങൾ നിർമിക്കുന്നത്. വ്യത്യസ്‌തങ്ങളായ 150ൽപരം ഉൽപ്പന്നങ്ങൾ ലഭിക്കും. ഗ്യാസിലും മൈക്രോവേവിലും ഉപയോഗിക്കാൻ പറ്റുന്നതരം കറിച്ചട്ടികൾ, മീൻകറി ചട്ടികൾ, ഇൻഡോർ പ്ലാന്റ്‌ ചട്ടികൾ, ചിക്കൻ കറിച്ചട്ടികൾ, അപ്പച്ചട്ടികൾ, മീൻ വറുക്കുന്ന ചട്ടികൾ. ഫുൽക്ക ചപ്പാത്തി ചട്ടി, തൈര് ഉറ ഒഴിക്കുന്ന ബൗളുകൾ, ചീനച്ചട്ടികൾ, കൂജകൾ, മാജിക് കൂജ, ജഗ്, മഗ്, കപ്പ്, ഗ്ലാസ്, ഫ്രയിങ്‌ പാൻ തുടങ്ങിയ അടുക്കള ഉപകരണങ്ങളും കുങ്കുമച്ചെപ്പ്, മെഴുകുതിരി സ്റ്റാൻഡ്‌, പെൻഹോൾഡർ തുടങ്ങിയവയും അലങ്കാരവസ്‌തുക്കളും ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top