21 November Thursday

ആനന്ദകോട്ടയത്തിനായി കുട്ടിക്കൂട്ടായ്‌മ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2023

ലിവിങ് ലീഫും ദർശന സാംസ്‌കാരിക കേന്ദ്രവും ചേർന്ന്‌ സംഘടിപ്പിച്ച കുട്ടിക്കൂട്ടായ്‌മ അഡ്വ. കെ സുരേഷ്‌കുറുപ്പ് ഉദ്‌ഘാടനംചെയ്യുന്നു

 കോട്ടയം

കോട്ടയത്തെ ആനന്ദത്തിന്റെ നാടാക്കി ഉയർത്താനുള്ള കുഞ്ഞ്‌ പരിശ്രമങ്ങളുമായി കുട്ടിക്കൂട്ടായ്‌മയ്‌ക്ക്‌ തുടക്കം. ശുദ്ധവായു, നല്ല വെള്ളം, ഹരിതപരിസരം, സദ്ഭരണം, ജനകീയ ഗതാഗതം, വിനോദ ഇടങ്ങൾ എന്നിവയെല്ലാമായി ആളോഹരി ആനന്ദം കൂടുതലുള്ള ലോകത്തിലെ ശ്രദ്ധേയ നഗരങ്ങൾ പോലെ കോട്ടയത്തെ മാറ്റാനാണ്‌ കൂട്ടായ്‌മ ലക്ഷ്യമിടുന്നത്‌. കോട്ടയത്തെ വിവിധ സ്കൂളുകളിലെ 54 കുട്ടികൾ പങ്കെടുത്തു. ഒരു മാസം കൊണ്ട്  കുട്ടികൾ നഗരപഠനവും ട്രാൻസെക്‌ട് വോക്കും ഫോക്കസ് ഗ്രൂപ്പ് സർവേയും പൂർത്തിയാക്കും. തുടർന്ന് വിഭവവികസന പദ്ധതി രൂപരേഖ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കും. ഇത്‌ പുസ്തകമാക്കി കുട്ടികൾ ജനപ്രതിനിധികൾക്കും ഭരണാധികാരികൾക്കും നൽകും. ലിവിങ് ലീഫും ദർശന സാംസ്‌കാരിക കേന്ദ്രവും ചേർന്ന്‌ സംഘടിപ്പിച്ച കൂട്ടായ്‌മ മുൻ എംപി അഡ്വ. കെ സുരേഷ്‌കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി. ലതികാ സുഭാഷ്, എൻ ജീവകുമാർ, സിഡ്നി ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് മാനേജിങ്‌ ഡയറക്ടർ ജെ ജോസഫ്, ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, നഗരസഭാംഗം കെ ശങ്കരൻ, ഏബ്രഹാം കുര്യൻ, സാബു കുര്യൻ ജോൺ, അഡ്വ. കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top