16 October Wednesday

ഡ്രോണിൽ കൃഷിയിറക്കാൻ കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
കോട്ടയം
കുടുംബശ്രീ മിഷന്റെ കാർഷിക ഉപജീവന പദ്ധതിയായ ഫാം ലൈവ്‌ലിഹൂഡിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും തെരഞ്ഞെടുത്ത കുടുംബശ്രീ വനിതാ കർഷകർക്ക് ഡ്രോൺ സാങ്കേതികവിദ്യയിൽ ഏകദിനപരിശീലനം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി എംജി സർവകലാശാല വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. ഡോ. ബീന മാത്യു ഉദ്‌ഘാടനംചെയ്തു.
സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ്,  ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിലെ പ്രൊഫ. ഡോ. കെ ആർ ബൈജു, ഡോ. എബിൻ വർഗീസ്, കുടുംബശ്രീ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ പ്രകാശ് ബി നായർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ രമ്യ രാജപ്പൻ, ഹണിമോൾ രാജു, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, അതിരമ്പുഴ സിഡിഎസ് ചെയർപേഴ്‌സൺ ഷെബീന നിസാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top