21 December Saturday

മീനച്ചിലാറ്റിൽ ജലപൂരം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

"വെള്ള’ത്തീപ്പൊരി.... താഴത്തങ്ങാടി മത്സര വള്ളംകളിക്കായി താഴത്തങ്ങാടി മീനച്ചിലാറ്റിൽ പരിശീലനത്തുഴച്ചിൽ നടത്തുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്

 കോട്ടയം

താഴത്തങ്ങാടി വള്ളംകളിയും ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗിന്റെ ഉദ്‌ഘാടനവും ശനിയാഴ്‌ച താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടക്കും. കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവ ചേർന്നാണ്‌ സംഘാടനം. പകൽ രണ്ടിന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.
ഫ്രാൻസിസ് ജോർജ് എംപി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
വള്ളംകളിയുടെ സ്‌മരണിക ജോസ് കെ മാണി എംപി മുൻ എംപി തോമസ് ചാഴികാടന് നൽകി പ്രകാശിപ്പിക്കും. ഒമ്പത്‌ ചുണ്ടൻവള്ളങ്ങളും 25 ഓളം ചെറുവള്ളങ്ങളും മാറ്റുരയ്‌ക്കും. ഫിനിഷിങ്‌ പോയിന്റിലുള്ള മുഖ്യപവിലിയനിൽ 400 പേർക്കിരുന്ന് വള്ളംകളി കാണാം. ഉദ്‌ഘാടന സമ്മേളനം നടക്കുന്നത് ഇവിടെയാണ്‌. പവിലിയനിലിരുന്ന് കാണാനുള്ള പാസുകൾ ലഭ്യമാണ്. ഫോൺ: 9447550995, 6235704747, 9846885533. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top