കോട്ടയം
ദൂരെനിന്ന് നോക്കിയാൽ പള്ളിയൊടൊത്ത വലിപ്പത്തിൽ ചേർന്നൊരു കൂറ്റൻ മരം മാത്രം. അടുത്ത് ചെന്നാൽ കാഴ്ച മാറും. അതിൽ നക്ഷത്രങ്ങളും അലങ്കര ദീപങ്ങളും നിറഞ്ഞിരിക്കുന്നു. കോട്ടയം നല്ല ഇടയൻ ആശ്രമ ദൈവാലയത്തിൽ ഒരുക്കിയ 34 അടി ഉയരത്തിലുള്ള ക്രിസ്‌മസ് ട്രീ ദൃശ്യവിസ്‌മയമേകുകയാണ്. ഇടവകാംഗമായ റെജി(ജോസഫ് ചെറിയാൻ) രണ്ടാഴ്ച കൊണ്ടാണ് ക്രിസ്‌മസ്‌ട്രീയുടെ നിർമാണം പൂർത്തിയാക്കിയത്. ഫോം ഷീറ്റ് ഉപയോഗിച്ചുള്ള ട്രീയുടെ ഉള്ളിലൂടെ പള്ളിയിലേക്ക് പ്രവേശിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..