കോട്ടയം
കോട്ടയത്തും പരിസരപ്രദേശങ്ങളിലും ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. പലയിടത്തും കാറ്റിൽ മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്‌റ്റുകൾ ഒടിഞ്ഞു വീണുമാണ് ഏറെയും കെടുതികൾ ഉണ്ടായിരിക്കുന്നത്.
കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്ര അങ്കണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വൻ കാഞ്ഞിരം മരം കടപുഴകി വീണ്‌നടപ്പന്തലും ആനകൊട്ടിലും സമീപത്തെ കൺവൻഷൻ പന്തലും തകർന്നു. 50 ലക്ഷം രൂപയുടെ നാശം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരം മരമാണ് കടപുഴകിയത് .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..